Zygo-Ad

യു.ഡി.എഫ്. വിചാരണ സദസ്സ് 16 ന് മട്ടന്നൂരില്‍; വിളംബര ജാഥ നാളെ.

സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ, വികസന വിരുദ്ധ, അഴിമതി നിറഞ്ഞ ദുര്‍ഭരണത്തിനെതിരെ എന്ന മുദ്രാവാക്യവുമായി യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തുന്ന വിചാരണ സദസ്സ് ഡിസംബര്‍ 16ന് ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് മട്ടന്നൂര്‍ ബസ്റ്റാന്റ് പരിസരത്ത് നടക്കും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. നജീബ് കാന്തപുരം എം.എല്‍.എ, മോന്‍സ് ജോസഫ് എം.എല്‍.എ എന്നിവര്‍ സംസാരിക്കും.
വിളംബര ജാഥ വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് കോണ്‍ഗ്രസ് ഭവനില്‍ നിന്നാരംഭിച്ച് നഗരം ചുറ്റി ബസ്റ്റാന്റ് പരിസരത്ത് സമാപിക്കും.
വാര്‍ത്താസമ്മേളനത്തില്‍ യു.ഡി.എഫ്. നേതാക്കളായ ടി.വി. രവീന്ദ്രന്‍, ഇ.പി. ഷംസുദ്ദീന്‍, സുരേഷ് മാവില, വി. മോഹനന്‍, എം.കെ. കുഞ്ഞിക്കണ്ണന്‍, എം. സതീഷ് കുമാര്‍, പി.കെ. കുട്ട്യാലി, വി.എന്‍. മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.

വളരെ പുതിയ വളരെ പഴയ