കൂത്തുപറമ്പ്: കൂത്തുപറമ്പ് കടന്നൽക്കുത്തേറ്റ് ചികിത്സയിലാ യിരുന്ന സ്ത്രീ മരിച്ചു. തൊക്കിലങ്ങാടി പാലായി പുതുക്കുടി ഹൗസിൽ സി.എം. മാലതിയാണ് (55) മരിച്ചത്. ബുധനാഴ്ച വീട്ടുപറമ്പിൽനിന്നാണ് മാലതിക്ക് കടന്നലിന്റെ കുത്തേൽക്കുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരിച്ചു. ഭർത്താവ്: പുതുക്കുടി വത്സൻ. മക്കൾ: വരുൺ, ജ്യോതിൻ മരുമക്കൾ : അതുല്യ (പാലായി), ശ്രേയ (പാനുണ്ട). സഹോദരങ്ങൾ : കുമാരൻ, ചന്ദ്രിക, പുഷ്പ, ബാബു. സംസ്കാരം രാവിലെ 10-ന് വലിയവെളിച്ചം ശാന്തിവനം ശ്മശാനത്തിൽ.
#tag:
Kuthuparamba