ഇരിട്ടി: കുടുംബാംഗങ്ങൾക്കൊപ്പം യാത്ര പോയ ഏഴ് വയസ്സുകാരനെ കോട്ടയം നീണ്ടൂരിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി കുന്നോത്ത് കേളൻപീടികയിലെ പാലക്കാട് സിജോ – ഷെറിൻ ദമ്പതികളുടെ മകൻ ഐഡൻ ജൂഡ് ജോർജ്ജിനെയാണ് നീണ്ടൂർ ചെമ്മാച്ചൻ ഫാം (ജെ എസ് ഫാം) സന്ദർശനത്തിനിടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാം സന്ദർശനത്തിനിടെ അൽപം ശ്രദ്ധ മാറിയപ്പോൾ കുട്ടിയെ കാണാതാവുകയും തിരച്ചിൽ നടത്തിയപ്പോൾ അവിടത്തെ കുളത്തിൽ കണ്ടെത്തുകയും ആയിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
പിതാവ് സിജോ നേരത്തേ ഗൾഫിലായിരുന്നു. ഭാര്യ ഷെറിൻ ന്യൂസിലാന്റി ലേക്ക് പോയതിനെ തുടർന്നു ജോലി രാജിവച്ചു കുന്നോത്ത് കേളൻപീടികയിൽ മക്കളുടെ ഒപ്പം കഴിയുകയായിരുന്നുവെന്നാണ് വിവരം. യാത്രയിൽ പിതാവും അമ്മാവൻ ഷൈനും ഉൾപ്പെടെ ഉള്ളവരാണ് ഉണ്ടായിരുന്നത്. അമ്മ ന്യൂസിലാന്റിൽ ജോലി സ്ഥലത്താണ്. സഹോദരങ്ങൾ: അഡ്രിയേൽ, ഐയ്സ.
#tag:
Kuthuparamba