ഇരിട്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉളിയിൽ യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് എൻ.എൻ. അബ്ദുൾ ഖാദർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ.സുധാകരൻ ആശ്രയ പദ്ധതി വിശദീകരിച്ചു. നഗരസഭ കൗൺസിലർ അബ്ദുൾ ഖാദർ കോമ്പിൽ മുതിർന്ന വ്യാപാരികളെ ആദരിച്ചു. മേഖല പ്രസിഡന്റ് മുസ്ഥഫ ദാവാരി, സനീഷ് ചാലോട്, ധനേഷ് മനിയേരി, ടി.കെ.അബ്ദുൾ സത്താർ എന്നിവർ സംസാരിച്ചു.