മട്ടന്നൂർ :തലശ്ശേരി താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയന്റെ നേതൃത്തിൽ എൻ എസ് എസ് വിദ്യാഭ്യാസ ധനസഹായ വിതരണവും താലൂക്ക് യൂണിയൻ എൻഡോവ്മെന്റ് വിതരണവും നടന്നു.തലശ്ശേരി കോ ഓപ്പറേറ്റീവ് ആശുപത്രി സൂപ്രണ്ട് ഡോ:സി.കെ.രാജീവ് നമ്പ്യാർ വിതരണോത്ഘാടനം നിർവഹിച്ചു.
എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗവും താലൂക്ക് യൂണിയൻ പ്രസിഡണ്ടുമായ എം.പി.ഉദയഭാനു അദ്ധ്യക്ഷത വഹിച്ചു.തുടർന്ന് ഉന്നതവിദ്യാഭ്യാസം-ദിശാസൂചികകൾ എന്ന വിഷയത്തിൽ ഡോ:എം.കെ.മധുസൂദനൻ ക്ലാസ്സെടുത്തു.താലൂക്ക് യൂണിയൻ വൈസ്പ്രസിഡണ്ട് സി.പി.പത്മനാഭൻ നമ്പ്യാർ,താലൂക്ക് യൂണിയൻ സെക്രട്ടറി ഇ.അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.
#tag:
Kuthuparamba