ഇരിട്ടി: മലബാർ ബിഎഡ് ട്രെയിനിങ് കോളേജ് എൻഎസ്എസ് യൂണിറ്റ് നിർമിച്ച സ്നേഹാരാമം നാടിന് സമർപ്പിച്ചു. കീഴൂർ കുന്നിൽ എസ് ടി സ്കൂളിന് സമീപത്തുള്ള മുനിസിപ്പാലിറ്റി നിയന്ത്രിത സ്ഥലത്താണ് സ്നേഹാരാമം നിർമ്മിച്ചത്. സ്നേഹാരാമം സമർപ്പണം ഇരിട്ടി മുൻസിപ്പൽ ചെയർപേഴ്സൺ കെ. ശ്രീലത നിർവഹിച്ചു. മുൻസിപ്പൽ വൈസ് ചെയർമാൻ പി. പി. ഉസ്മാൻ, മലബാർ ട്രെയിങ് കോളേജ് പ്രിൻസിപ്പൽ ഇന്ദു കെ മാത്യു, മുൻസിപ്പൽ സെക്രട്ടറി രാകേഷ് പാലേരിവീട്ടിൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പ്രീതാ കുര്യാക്കോസ്, സ്റ്റുഡന്റ് കോർഡിനേറ്റർ കെ. അനഘ എന്നിവർ സംസാരിച്ചു.