ഇരിട്ടി: ചാവശ്ശേരി മഹല്ല് മുസ്ലിം ജമാ അത്ത് കമ്മിറ്റി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ ത്രിദിന പ്രി-മാരിറ്റൽ കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും വിവിധ മേഖലകളിൽ വിജയികളായ മദ്രസ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. പത്തൊമ്പതാം റഹ്മാനിയ മദ്രസയിൽ നടന്ന ചടങ്ങിൽ മഹല്ല് പ്രസിഡന്റ് അഡ്വ. കെ.ഇ.എൻ. മജീദ് അധ്യക്ഷനായി. പ്രോഗ്രാം കോഡിനേറ്റർ മുഹമ്മദ് റഫീക്ക് നിസാമി, ന്യൂനപക്ഷ യുവജന കേന്ദ്രം പ്രിൻസിപ്പാൾ ഡോ.ടി.കെ.മുനീർ , ഹക്കിം സഅദി, ഫസൽ ഫർവാനി, പി.കെ.അബ്ദുൾ ഖാദർ, സി.കെ. ഉനൈസ്, അറഫ മുഹമ്മദലി ഹാജി, ദാവാരി മുസ്ഥഫ, റഫീക്ക് മൗലവി, കെ.റഫീക്ക്, എം.റിയാസ്, മുഹമ്മദ്, ഷാനവാസ് ഒയാസിസ് എന്നിവർ സംസാരിച്ചു.
ചാവശ്ശേരി മഹല്ല് മുസ്ലിം ജമാ അത്ത് കമ്മിറ്റി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ ത്രിദിന പ്രീമാരിറ്റൽ കോഴ്സ് സർട്ടിഫിക്കറ്റ് വിതരണവും അനുമോദനവും നടത്തി.
byOpen Malayalam
-
#tag:
Kuthuparamba