ശുചിത്വമാലിന്യ സംസ്‌കരണ രംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് മാലിന്യ സംസ്കരണത്തിൽ അലംഭാവം കാട്ടിയതിന് കൂത്തുപറമ്പ് നിർമ്മലഗിരിയിലെ റാണി ജെയ് ഹയർ സെക്കന്ററി സ്കൂളിന് 15000 രൂപ പിഴ ചുമത്തി
സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിച്ചിരുന്നെങ്കിലും ജൈവ-അജൈവ മാലിന്യങ്ങൾ കൂട്ടിക്കലർത്തി പലയിടങ്ങളിലായി നിക്ഷേപിച്ച് കത്തിച്ചതായി സ്ക്വാഡ് നിരീക്ഷിച്ചു