Zygo-Ad

വീട്ടിൽ നിന്നും മോഷണം പോയ ആടുകളെ തിരിച്ച് കിട്ടി .

കൂത്തുപറമ്പ് : കൂത്തുപറമ്പ് നഗരമധ്യത്തിലെ വീട്ടിൽ നിന്നും മോഷണം പോയ ആടുകളെ തിരിച്ച് കിട്ടി. ആട് വളർത്തി ഉപജീവനം നയിക്കുന്ന നരവൂർ റോഡിലെ പി കെ നബീസുവിൻ്റെ 3 ആടുകളെയാണ് തിരികെ കിട്ടിയത് .മോഷ്ടാവ് വില്‌പന നടത്തിയ ഇറച്ചിവെട്ടുകാരൻ വാർത്ത ശ്രദ്ധയിൽപെട്ടതിൻ്റെ അടിസ്ഥാനത്തിൽ ആടുകളെ നബീസുവിന്റെ വീട്ടിലെത്തിക്കുകയായിരുന്നു .മോഷ്ടാവിനെ പിടികൂടാൻ കൂത്തുപറമ്പ് പോലിസ് അന്വേഷണം ഊർജ്ജിതമാക്കി.

വളരെ പുതിയ വളരെ പഴയ