കൂത്തുപറമ്പ് : കൂത്തുപറമ്പ് വിൻഡേജ് റസിഡൻസിയിൽ നടന്ന കേബിൾ ടിവി ഓപ്പറേറ്റീവ് അസോസിയേഷൻ മേഖല സമ്മേളനം സിഒഎ എക്സിക്യൂട്ടീവ് അംഗം ബിനു ശിവദാസ് ഉദ്ഘാടനം ചെയ്തു.
രാജ്യത്തിൻ്റെ പൊതുനയത്തിൻ്റെ ഭാഗമായാണ് പല മേഖലകളിലേക്കും കോർപറേറ്റുകൾ കടന്നു വരുന്നത്. കോർപറേറ്റുകളെ പ്രതിരോധിക്കാൻ സമരം കൊണ്ടോ ഭരണ സംവിധാനങ്ങളുടെ താല്ക്കാലിക സഹായം കൊണ്ടോ മാത്രം സാധിക്കില്ല അവർ മുന്നോട്ട് വെക്കുന്ന ആശയങ്ങളെ അതേ
ആശയങ്ങൾ കൊണ്ട് തിരിച്ചടിക്കണം ബിനു ശിവദാസ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മേഖല പ്രസിഡണ്ട് പ്രവീൺ കൃഷ്ണൻ അധ്യക്ഷത വഹിച്ചു.പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് കെ.രാജേഷ്, സെക്രട്ടറി എം.വി.പ്രശാന്ത്, ട്രഷറർ എൻ.പവിത്രൻ.
#tag:
Kuthuparamba