കതിരൂർ:വിവിധ ആവശ്യങ്ങൾക്കായി കതിരൂരിലെത്തുന്ന വനിതകൾക്ക് താമസസൗകര്യമൊരുക്കി കതിരൂർ വില്ലേജ് വനിതാ സഹകരണസംഘം. ഒരേ സമയം 40 പേർക്ക് താമസിക്കാവുന്ന ഹോസ്റ്റലിൽ ഭക്ഷണമടക്കമുള്ള സൗകര്യമുണ്ടാകും. ഹോസ്റ്റൽ ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർപേഴ്‌സൺ യു പി
ശോഭ ഉദ്ഘാടനം ചെയ്തു. കതിരൂർ വില്ലേജ് വനിതാ സഹകരണസംഘം പ്രസിഡൻ്റ് കെ ഗീത അധ്യക്ഷയായി. സനില പി രാജ്, കെ ഷീന, എ കെ ഉഷ, രമേശ് കണ്ടോത്ത്, ഇ ഡി ബീന, ശ്രീജിത് ചോയൻ, എ വാസു, കെ വി പവിത്രൻ, എം നളിനി, എ കെ രമ്യ, എ കെ രമേശൻ, കെ ലതിക, എ കെ ശോഭ, പി വി ലീജ എന്നിവർ സംസാരിച്ചു.
#tag:
Kuthuparamba