Zygo-Ad

മട്ടന്നൂർ നഗരസഭ ടൗൺ വാർഡ് ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി എ മധുസൂദനൻ വിജയിച്ചു

മട്ടന്നൂർ നഗരസഭ ടൗൺ വാർഡ് ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി എ മധുസൂദനൻ വിജയിച്ചു

ചരിത്രത്തിൽ ആദ്യമായാണ് മട്ടന്നൂർ നഗരസഭയിൽ ബിജെപി അക്കൗണ്ട് തുറന്നത്. യുഡിഎഫിൻ്റെ സിറ്റിങ് വാർഡാണ് ബിജെപി പിടിച്ചെടുത്തത്.ബിജെപിയിലെ എ മധുസൂദനൻ 72 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിച്ചത്.

2022 ലെ തെരഞ്ഞെടുപ്പിൽ ആകെയുള്ള 884- ൽ 716 പേരായിരുന്നു വോട്ടുചെയ്തത്. ഇത്തവണ വോട്ടർമാരുടെ എണ്ണം 1024 ആണ്. 2022 ൽ കോൺഗ്രസിലെ കെ.വി. പ്രശാന്തന്റെ ഭൂരിപക്ഷം 12 വോട്ടായിരുന്നു. അന്ന് ഐക്യമുന്നണിക്ക് 343, ബി.ജെ.പിക്ക് 331, ഇടതുമുന്നണിക്ക് 83 എന്നിങ്ങനെയാണ് വോട്ടുകൾ ലഭിച്ചത്.ഇത്തവണ പുതിയ 140 വോട്ടർമാർ കൂടി.ഇത്തവണ കോൺഗ്രസിന് 323 വോട്ടുകളാണ് ലഭിച്ചത്.കഴിഞ്ഞ തവണത്തേക്കാൾ 20 വോട്ടുകൾ കുറവ്.എൽ.ഡി.എഫിന് 20 വോട്ടുകൾ വർദ്ധിച്ച് 103 വോട്ടുകൾ ലഭിച്ചു
വളരെ പുതിയ വളരെ പഴയ