കൂത്തുപറമ്പ്:ചിറ്റാരിപ്പറമ്പ് നമ്പൂരിക്കുന്നിൽ പുലിയെ കണ്ടതായി അഭ്യൂഹം. ചൊവ്വാഴ്ച വൈകിട്ടോടെ സമീപത്തെ വീട്ടമ്മയാണ് പുലിയെ പോലെ തോന്നുന്ന ജീവിയെ കണ്ടതായി വനപാലകരെ അറിയിച്ചത്.
കണ്ണവം വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലി യുടെ കാൽപ്പാട് കണ്ടെത്താനായില്ല. പ്രദേശത്ത് മാനിന്റെ കുളമ്പടികൾ കണ്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.