Zygo-Ad

വിളക്കോട് വീടിന് നേരേ കല്ലെറിഞ്ഞ യുവാവിനെതിരേ കേസെടുത്തു.

ഇരിട്ടി: വിളക്കോട് വീടിന് നേരേ കല്ലെറിഞ്ഞ യുവാവിനെതിരേ കേസെടുത്തു. വിളക്കോട് ചെങ്ങാടി വയലിലെ നിയാസിൻ്റെ വീടിനു കല്ലെറിഞ്ഞ പുന്നരികണ്ടം കോളനിയിലെ താമസക്കാരനായ അനീഷിനെതിരേയാണ് മുഴക്കുന്ന് പോലീസ് കേസെടുത്തത്.

വ്യാഴാഴ്ച രാത്രി 7.45 ഓടെയാണ് സംഭവം. നോമ്ബ് തുറക്കൽ പ്രാർഥനക്ക് ശേഷം അംഗങ്ങൾ വീട്ടിനുള്ളിൽ വിശ്രമിക്കുന്ന സമയത്താണ് പ്രതി ആദ്യം വീടിനു നേരേ കല്ലെറിഞ്ഞത്. ശബ്‌ദം കേട്ട് വീട്ടുകാർ വെളിയിൽ വന്നെങ്കിലും പ്രദേശത്ത് ആരെയും കാണാൻ കഴിഞ്ഞില്ല. പിന്നീട് രാത്രി 11 നു ശേഷം എത്തിയ പ്രതി വീണ്ടും വീടിന് നേരേ കല്ലെറിയുകയായിരുന്നു. കല്ലേറിൽ വീട്ടിനുള്ളിൽ ഇരിക്കുകയായിരുന്ന രണ്ടര വയസുകാരന്റെ തലയിൽ കല്ലുകൊണ്ട് മുറിവേൽക്കുകയും വീടിനുള്ളിലെ ടിവിക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

ഉടൻതന്നെ പോലീസിൽ വിവരം
അറിയിക്കുകയും കുട്ടിയെ പേരാവൂരിലെ
ആശുപത്രിയിൽ എത്തിച്ച് അടിയന്തിര ചികിത്സ
നൽകുകയും ചെയ്‌തു.സമാനമായ സംഭവത്തിൽ
2023 ലും പ്രതി ഇവരുടെ വീടിനു നേരേ
കല്ലെറിയുകയും വീട്ടിലെ ഉപകരണങ്ങൾക്ക്
കേടുപാട് വരുത്തുകയും ചെയ്‌തതിൽ 41 ദിവസം
റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്. സംഭവത്തിൽ
മുഴക്കുന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത്
അന്വേഷണം ആരംഭിച്ചു.

വളരെ പുതിയ വളരെ പഴയ