ഇരിട്ടി: ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇരിട്ടിയിൽ പോലീസ്, സി ആർ പി എഫ് കമാൻഡോസ് എന്നിവരുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തി. കള്ളപ്പണം, ലഹരിവസ്തുക്കൾ, മദ്യം എന്നിവ ഉൾപ്പെടെ കടത്തുന്നത് തടയുന്നതിന്റെ ഭാഗമായാണ് പരിശോധന. കേരള – കർണാടക അതിർത്തിയായ കൂട്ടുപുഴയിലും, ഇരിട്ടി പാലത്തിന് സമീപത്തുമായാണ് വാഹന പരിശോധന നടന്നത്. ഇരിട്ടി എ എസ് പി യോഗേഷ് മന്തയ്യ, സ്റ്റേഷൻ ഹൗസ് ഓഫീസർ പി. കെ. ജിജേഷ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. വരുംദിവസങ്ങളിലും വിവിധ മേഖലകളിൽ ഇത്തരത്തിൽ പരിശോധന നടത്തും.