Zygo-Ad

കളി കാര്യമാക്കി യുവാക്കള്‍"; ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തി സ്വരൂപിച്ച കാല്‍ ലക്ഷം രൂപ ചികിത്സാനിധിയിലേക്ക് കൈമാറി.

ഇരിട്ടി: ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തി സ്വരൂപിച്ച കാല്‍ ലക്ഷം രൂപ ചികിത്സാനിധിയിലേക്ക് കൈമാറി യുവാക്കൾ മാതൃകയായി. എരുമത്തടം തട്ടിൽ പ്രീമിയർലീഗ് ക്രിക്കറ്റ്‌ ടൂർണമെന്റ്ന്റെ ഭാഗമായി സമാഹരിച്ച 25000 രൂപ ജിതിൻ ചികിത്സാ സഹായ കമ്മിറ്റിക്ക് നൽകിയാണ് ഇരിട്ടി പായം പഞ്ചായത്തിലെ ഒരുകൂട്ടം യുവാക്കൾ മാതൃകയായത്. സഹായ തുക ഇരിട്ടി എസ്ഐ സുനിലിൽ നിന്ന് ചെയർമാൻ കെ കെ കുഞ്ഞികൃഷ്ണൻ ഏറ്റുവാങ്ങി.

വളരെ പുതിയ വളരെ പഴയ