Zygo-Ad

കെ.എസ്.എസ്.പി.എ. കൂത്തുപറമ്പ് നിയോജകമണ്ഡലം കമ്മിറ്റി സബ്ട്രഷറിക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.

കൂത്തുപറമ്പ്: മാസാരംഭത്തിൽത്തന്നെ പെൻഷനും ശമ്പളവും മുടങ്ങിയതിൽ പ്രതിഷേധിച്ച് കെ.എസ്.എസ്.പി.എ. കൂത്തുപറമ്പ് നിയോജകമണ്ഡലം കമ്മിറ്റി സബ്ട്രഷറിക്ക് മുന്നിൽ പ്രതിഷേധ പ്രകടനവും വിശദീകരണയോഗവും നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റംഗം എ.കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് സി.വി.ദിനേശ് ബാബു അധ്യക്ഷത വഹിച്ചു. ടി.എ.വത്സരാജ്, പി.രാജൻ, എം.രവീന്ദ്രൻ, കെ.പദ്മനാഭൻ, യു.എൻ.സത്യചന്ദ്രൻ, ജി.സുധാകരൻ, കെ.സരള, കെ.ബാലൻ, വസന്ത, കെ.അശോകൻ എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ