ഇരിട്ടി: പടിയൂർ പൊടിക്കളം ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവവും തിരുമുഖ പ്രഭാവലയ സമർപ്പണവും 5 ന് വെള്ളിയാഴ്ച നടക്കും. ക്ഷേത്ര ചടങ്ങുകൾക്കും തിരുമുഖ പ്രഭാവലയ സമർപ്പണത്തിനും തന്ത്രി ബ്രഹ്മശ്രീ ഇടവലത്ത് പുടയൂർ മനക്കൽ കുബേരൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും. രാവിലെ ഗണപതിഹോമം, മൃത്യുഞ്ജയ ഹോമം, കലശാഭിഷേകം, ഉച്ചപൂജക്കു ശേഷം 12 മണിമുതൽ അന്നദാനം. വൈകുന്നേരം ചുറ്റുവിളക്ക്, നിറമാല എന്നിവയും നടക്കും.