കൂത്തുപറമ്പ്:ലോകാരോഗ്യ ദിനത്തിന്റെ ഭാഗമായി അഞ്ചരക്കണ്ടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോകാരോഗ്യ ദിനം ആചരിച്ചു.എന്റെ ആരോഗ്യം എൻ്റെ അവകാശമെന്നതായിരുന്നു ഈ വർഷത്തെ ലോകാരോഗ്യ ദിന സന്ദേശം. ആശുപത്രിയും പരിസര പ്രദേശങ്ങളും ജീവനക്കാരുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ അംഗനവാടി കുടുംബശ്രീ എന്നിവരെ ഉൾകൊള്ളിച്ചുകൊണ്ടു ആരോഗ്യ ബോധവത്കര ക്ലാസുകളും സംഘടിപ്പിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ പരിപാടിക്ക്
നേതൃത്വം നൽകി.
#tag:
Kuthuparamba