Zygo-Ad

സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പ്രോജക്ട് കണ്ണൂർ സിറ്റി സീനിയർ കേഡറ്റുകളുടെ സംയുക്ത പാസിങ് ഔട്ട് പരേഡ് പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിൽ നടത്തി.

കൂത്തുപറമ്പ് : സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പ്രോജക്ട് കണ്ണൂർ സിറ്റി സീനിയർ കേഡറ്റുകളുടെ സംയുക്ത പാസിങ് ഔട്ട് പരേഡ് പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിൽ നടത്തി.തലശ്ശേരി പോലീസ് എ.എസ്.പി കെ.എസ്.ഷഹൻഷ സല്യൂട്ട് സ്വീകരിച്ചു.

പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂൾ,തലശ്ശേരി സെൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ,തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, മമ്പറം ഹയർ സെക്കൻഡറി സ്കൂൾ എന്നീ സ്കൂളുകളിൽ നിന്നും 176 എസ് പി സി കേഡറ്റുകൾ എട്ട് സംയുക്ത പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്തു.

വിവിധ പോലീസ് ഓഫീസർമാരും, പ്രമുഖരം,വിവിധ യൂണിറ്റുകളിലെ പ്രധാനാധ്യാപകർ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ, ഡ്രിൽ ഇൻസ്ട്രക്ടർമാർ എന്നിവർ പങ്കെടുത്തു.

സമൂഹത്തിൽ മികച്ച നേതൃത്വങ്ങളെ രൂപപ്പെടുത്താൻ എസ്.പി.സി പദ്ധതിയിലൂടെ സാധിച്ചതായി എ.എസ്.പി കെ.എസ്.ഷഹൻഷ പറഞ്ഞു. കേഡറ്റുകളിൽ, ആത്മവിശ്വാസവും, ദിശാബോധവും, ലക്ഷ്യബോധവും നേടിയെടുക്കാൻ ഈ പദ്ധതിയിലൂടെ കഴിഞ്ഞു. അതിനുള്ള സാക്ഷ്യപ്പെടുത്തലാണ് പാസ്സിംഗ് ഔട്ട് പരേഡ്.എസ്.പി.സി യുടെ ഭാഗമായി കേഡറ്റുകൾ ഇലക്ഷൻ ഡ്യൂട്ടി,ശുചീകരണ പ്രവർത്തനങ്ങൾ,പൊതു പരിപാടികൾ നിയന്ത്രിക്കുന്നതുൾപ്പടെ ചുറ്റുപാടുകളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും ക്രിയാത്മകമായി ഇടപെടുകയാണ്. ഇത് പദ്ധതിയുടെ മികച്ച വിജയമായി കാണുന്നുവെന്നും പാസ്സിംഗ് ഔട്ട്‌ പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു കൊണ്ടു ഷെഹൻഷ അഭിപ്രായപ്പെട്ടു.

വളരെ പുതിയ വളരെ പഴയ