കൂത്തുപറമ്പ്:ഭാര്യയെ തലയ്ക്കടിച്ച് കൊല പ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കൊട്ടിയൂർ ഇടക്കാട്ട് ഹൗസിൽ ഇ എം അരുണിനെ (30)യാണ് വെള്ളിയാഴ്ച രാത്രി ബംഗളൂരു നാഗനഹള്ളിയിലെ ഫ്ലാറ്റിൽ വച്ച് കൂത്തുപറമ്പ് എസ്ഐ അഖിലിൻ്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. കഴിഞ്ഞ മാസം 23ന് കൈതേരിയിൽ യുവതിയുടെ വീട്ടിലാണ് കേസിനാസ്പദമായ സംഭവം. ലോറിഡ്രൈവറായ അരുൺ കുടുംബ വഴക്കിനെത്തുടർന്ന് ജാക്കിലിവർ കൊണ്ട് ഭാര്യയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനു ആശുപത്രിയിൽ ചികിത്സയിലായി. സംഭവ ശേഷം അരുൺ ഒളിവിലായിരുന്നു. വധശ്രമത്തിന് കൂത്തുപറമ്പ് പൊലീസ് കേസെടുത്തിരുന്നു. സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ്, പ്രശോഭ് എന്നിവരും അറസ്‌റ്റുചെയ്ത സംഘത്തിലുണ്ടായി. കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി യിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു. 2023ൽ കേളകത്ത് മറ്റൊരു വധശ്രമ കേസും അരുണിന്റെ പേരിലുള്ളതായി പൊലിസ് പറഞ്ഞു.