കതിരൂർ :കതിരൂർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ രണ്ടാം വർഷ വിദ്യാർത്ഥിക്കളെ പരീക്ഷയിൽ മനപ്പൂർവം തോൽപിച്ചതായി പരാതി.
കതിരൂർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ രണ്ടാം വർഷ ഡിസ്ട്രിബ്യൂഷൻ നെറ്റ് – വർക്സ് ഹെൽപ്പർ എന്ന പേരിലുള്ള ഡിഎൻഎച്ച് കോഴ്സ് ചെയ്ത വിദ്യാർത്ഥികളെയാണ് പ്രാക്ടിക്കൽ പരീക്ഷയിൽ ഇൻവിജിലേറ്റർ മനപൂർവ്വം തോൽപ്പിച്ചതായി പരാതി ഉയർന്നത്. ആകെ ഉള്ള 29 ൽ 25 വിദ്യാർത്ഥികളെയും പരാജയപ്പെടുത്തിയതായ് വിദ്യാർത്ഥികൾ പറഞ്ഞു.റെക്കോർഡും, മറ്റ് വർക്കുകളും കൃത്യമായ് പൂർത്തിയാക്കുകയും. ചോദ്യോത്തരവേളയിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടും തോൽപ്പിച്ചതായ് വിദ്യാർത്ഥികൾ ആരോപിച്ചു. സേ പരീക്ഷ എഴുതാമെങ്കിലും റിസൽട്ട് വരുന്നതിന്റെ കാലതാമസവും, ഉപരിപഠനത്തിനാവശ്യമായ കോഴ്‌സിന്റെ സീറ്റ് ലഭിക്കാത്ത സാഹചര്യവും ഉണ്ടാകുമെന്നും. തങ്ങളുടെ ഒരു വർഷം നഷ്ട്ടമാകുമെന്ന ആശങ്കയും വിദ്യാർത്ഥികൾ പങ്കുവച്ചു
ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് വിദ്യാർത്ഥികളും സ്കൂൾ അധികൃതരും പരാതി നൽകിയിട്ടുണ്ട്.