Zygo-Ad

പിണറായി പെരുമയിൽ മെഗാഷോ ഇന്ന് തുടങ്ങും

പിണറായി പെരുമ സർഗവസന്തത്തിന്റെ ഭാഗമായുള്ള നാടകോത്സവവും സെമിനാറും സമാപിച്ചു. പ്രേക്ഷകർക്ക് ഏഴു ദിവസത്തെ മികച്ച ആസ്വാദനം പകർന്നു നൽകിയാണ് നാടകോത്സവത്തിന് പരിസമാപ്ത്തി കുറിച്ചത്. ഏഴു ദിവസം നീണ്ടു നിൽക്കുന്ന മെഗാ ഷോ ഇന്ന് തുടങ്ങും.

സെമിനാറിന്റെ അവസാന ദിവസമായ ഇന്നലെ പിണറായി കൺവെൻഷൻ സെന്ററിൽ
മാധ്യമവിചാരണ എന്ന വിഷയത്തിൽ ഡെക്കാൻ ഹെറാൾഡ് എക്സിക്യുട്ടീവ് എഡിറ്റർ കെ ജെ ജേക്കബ് വിഷയം അവതരിപ്പിച്ചു.

ഇന്ന് വൈകുന്നേരം 7 മണിക്ക് പിണറായി കൺവെൻഷൻ സെന്ററിന് സമീപമുള്ള മെഗാഷോ നഗരിയിൽ ദേവസ്വം -പട്ടികജാതി -പട്ടികവർഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ മെഗാഷോ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിക്കും. തുടർന്ന് രൂപരേവതി വയലിൻ ഫ്യൂഷൻ അരങ്ങിലെത്തും.

വളരെ പുതിയ വളരെ പഴയ