ഇരിട്ടി: ശനിയാഴ്ച്ച വൈകുന്നേരം ശക്തമായ മഴയോടപ്പമുണ്ടായ ഇടിമിന്നലിൽ ചാവശ്ശേരി കുറുങ്കളത്ത് ഒരു വീടിന് നാശനഷ്ടം. വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കുറുങ്കളം കരക്കാട്ടെ രമ്യ നിവാസിൽ വിജയലക്ഷ്മിയുടെ വീടാണ് ഇടിമിന്നലിൽ ഭാഗികമായി നശിച്ചത്. ചുമർ പിളരുകയും വയറിംങ് പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു. ഇലക്ട്രിക്കൽ ഉപകരണങ്ങൾ പലതും നശിച്ചിട്ടുണ്ട്. വിജയലക്ഷ്മിയുടെ പേര മകൾ നന്ദനക്ക് (14) ഇടിമിന്നലിൽ വിടിനകത്ത് തെറിച്ച് വീണ് തലക്ക് പരിക്ക് പറ്റി. ഇവരെ മട്ടന്നൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട് താമസയോഗ്യമല്ലാതായതിനെത്തുടർന്ന് കുടുംബത്തെ സമീപത്തെ വീട്ടിലേക്ക് മാറ്റി.
നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ സ്ഥലം സന്ദർശിച്ചു.
#tag:
Kuthuparamba