പാനൂർ:കൂത്തുപറമ്പ് മണ്ഡലം മുസ്ലീംലീഗിൽ അച്ചടക്ക നടപടിക്ക് നീക്കവുമായി ഔദ്യോഗിക വിഭാഗം. വിമത വിഭാഗത്തിലെ പ്രമുഖ നേതാവ് വിളക്കോട്ടൂരിലെ അടിയോട്ടിൽ അഹമ്മദ് ,വാതുക്കൽ ഉസ്മാൻ ,
അടിയോട്ടിൽ ഇബ്രാഹിം എന്നിവരെ
പാർട്ടിയിൽ നിന്നും
പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നിയോജക മണ്ഡലം ജില്ലാ
കമ്മിറ്റിക്ക് കത്ത് നൽകിയതായാണ് വിവരം.ലോക് സഭ തിരഞ്ഞെടുപ്പ് സമയത്ത് വിളക്കോട്ടൂരിൽ സ്ഥാനാർഥി പര്യടനത്തിലുണ്ടായ പ്രശ്നത്തിന്റെ പേരിലാണ് നടപടിക്ക് ശുപാർശ. ഷാഫി പറമ്പിലിന്റെ പര്യടനത്തിനിടെ
വിളക്കോട്ടൂരിൽ ഒരു വ്യവസായിയുടെ
വീട്ടിൽ സൽക്കാരത്തിനു കൊണ്ടു പോകാനുള്ള മണ്ഡലം നേതാക്കളുടെ ശ്രമത്തെ അടിയോട്ടിൽ അഹമ്മദിൻ്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു. വിളക്കോട്ടൂർ ടൗണിൽ വെച്ചാണ് പരസ്യമായി തടഞ്ഞ് ചോദ്യം ചെയ്യൽ നടത്തിയത്. ഇത് പാർട്ടി അച്ചടക്കത്തിന് വിരുദ്ധമാണെന്ന് വിലയിരുത്തലാണ് നടപടിക്ക് നേതൃത്വത്തെ പ്രേരിപ്പിച്ചത്.രാത്രി 7 മണിക്ക് എത്തേണ്ടേ സ്ഥാനാർത്ഥി സ്ഥലത്തെത്തിയത് ഏറെ വൈകിയതാണ് പ്
പ്രവർത്തകരെ പ്രകോപിപ്പിച്ചത്.
നേരത്തെ നിശ്ചയിക്കാത്ത പരിപാടികളിൽ
കൊണ്ടുപോയി സ്ഥാനാർഥിയെ
ചുറ്റിച്ചുവെന്ന് ആരോപണമാണ് ഒരു വിഭാഗം ഉയർത്തുന്നത്.നേരത്തെ പാനൂരിലെ പ്രമുഖ നേതാക്കൾക്കെതിരെയും പാർട്ടി പുറത്താക്കൽ നടപടി സ്വീകരിച്ചിരുന്നു. ഏറെ നാളുകൾക്ക് ശേഷം വീണ്ടും മണ്ഡലം ലീഗിൽ ഗ്രൂപ്പ് പോര് കലശലാകാൻ പുറത്താക്കൽ ശുപാർശ കാരണമാകുമെന്ന് ഉറപ്പാണ്. അടിയോടിൽ അഹമ്മദ് വിമത വിഭാഗത്തിലെ പ്രമുഖ നേതാവ് കൂടിയാണ്.
#tag:
Kuthuparamba