Zygo-Ad

ഹോക്കി പ്രേമികളുടെ നാടായ പാതിരിയാട് നിന്നും കേരളത്തിന്‌ ഒരു താരം കുടി.

കൂത്തുപറമ്പ് : ക്രിക്കറ്റിന്റെയും ഫുട്ബോളിൻ്റെയും ഗ്ലാമറില്ലെങ്കിലും പാതിരിയാട്ടുകാർക്ക് എന്നുമിഷ്‌ടം ഹോക്കിയാണ്. ഹോക്കിയിൽ കേരളത്തിന്റെ ‘പവർഹൗസ്’ ആയ ഈ ഗ്രാമത്തിൽനിന്നും മറ്റൊരു കായികപ്രതിഭകൂടി. ലക്നൗവിലെ നാഷണൽ സെൻട്രൽ ഓഫ് എക്സലൻസിലേക്ക് യോഗ്യത നേടിയ മലയാളി താരം എൻ ദേവികയാണ് പാതിരിയാടിൻ്റെ പെരുമ ഉയർത്തുന്നത്.

പാതിരിയാട് കോട്ടയം രാജാസ് ഹൈസ്‌കുളിൽ പത്താംതരം വരെ പഠിച്ച ദേവിക എം പ്രമോദിൻ്റെ പരിശീലനത്തിൽ സ്കൂൾ ടീമിനും സബ്‌ജുനിയർ, ജൂനിയർ വിഭാഗത്തിലും കളിച്ചുതുടങ്ങി. പാതിരിയാട് ഹോക്കി അക്കാദമിയിൽനിന്നും 2020 ൽ കേരള സബ്‌ജുനിയർ ടീമിൽ അംഗം. പിന്നീട് മടിക്കേരി സായിയിൽ എത്തിയതോടെ കർണാടക സബ് ജൂനിയർ ടീമിലുമെത്തി. തുടർന്ന് സ്‌കുൾ ദേശീയമത്സരത്തിലും സബ് ജൂനിയർ ദേശീയമത്സരത്തിലും പങ്കെടുത്ത ദേവിക സൗത്ത് സോൺ ജുനിയർ മത്സരത്തിൽ മികച്ച താരവുമായി.

പാതിരിയാട് എംഒപി വായനശാലക്ക് സമീപം വേങ്ങാട് പഞ്ചായത്ത് അംഗം എൻ വിജിനയുടെയും സുനിൽകുമാറിന്റെയും മകളാണ് ദേവിക. അശ്വിനി, ഗോപിക എന്നിവരാണ് സഹോദരങ്ങൾ

വളരെ പുതിയ വളരെ പഴയ