Zygo-Ad

മഴക്കാലപൂർവ ശുചീകരണം: കർമപദ്ധതിയുമായി മാങ്ങാട്ടിടം പഞ്ചായത്ത്

കൂത്തുപറമ്പ്: മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി മാങ്ങാട്ടിടം പഞ്ചായത്തിൽ കർമപദ്ധതിക്ക് രൂപം നൽകി. 12, 19 തീയതികളിൽ ഡ്രൈ ഡേയായി ആചരിക്കും. ഈ ദിവസങ്ങളിൽ പഞ്ചായത്തിലെ മുഴുവൻ വീടുകളും സ്ഥാപനങ്ങളും ശുചീകരിക്കും. 19ന് പൊതുസ്ഥലങ്ങൾ ശുചീകരിക്കാനും തീരുമാനമായി. ബോധവൽക്കര
ണത്തിനായി മുഴുവൻ വീടുകളിലും
നോട്ടീസുകൾ വിതരണം ചെയ്യും. യോഗത്തിൽ ആശാവർക്കർമാർ, ഹരിതസേനാംഗങ്ങൾ, കു ടുംബശ്രീ പ്രവർത്തകർ, അങ്കണ വാടി പ്രവർത്തകർ, വാർഡ് മെമ്പർമാർ, വായനശാല പ്രവർ ത്തകർ, രാഷ്ട്രീയ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

പ്രസിഡൻ്റ് പി സി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വിജേഷ് മാറോളി അധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ. ജെ സി ആതിര ക്ലാസെടുത്തു. ഹെൽത്ത് ഓഫീസർ ഡി
കെ മനോജ്, വിക സന കമ്മിറ്റി ചെയർപേഴ്സൻ ഷീന കെ, അസി. സെക്രട്ടറി ലതീഷ് ബാബു എന്നിവർ സംസാരിച്ചു

വളരെ പുതിയ വളരെ പഴയ