Zygo-Ad

തിരുവോണം ആരാധനയും ഇളന്നീർവെപ്പും നാളെ.

ഇരിട്ടി: കൊട്ടിയൂർ വൈശാഖ ഉത്സവത്തിലെ 4 ആരാധനകളിൽ ആദ്യത്തേതായ തിരുവോണം ആരാധനയും ഇളന്നീർവെപ്പും ബുധനാഴ്ച നടക്കും.

ഇളന്നീർവെപ്പിനായി ഇളന്നീർ കാവുകളുമായി നൂറുകണക്കിന് സംഘങ്ങളാണ് എത്തുക.
കോട്ടയം കോവിലകത്ത് നിന്നെത്തിക്കുന്ന അഭിഷേക സാധനങ്ങളും പഞ്ചഗവ്യവും ബാവലി പുഴക്കരയിൽ തേടൻ വാരിയർ കുത്തുവിളക്കോടെ സ്വീകരിച്ച് അക്കരെ കൊട്ടിയൂരിൽ എത്തിക്കും.

ഉഷപൂജക്ക് ശേഷമാണ് ആരാധന പൂജ. നിവേദ്യ പൂജ കഴിഞ്ഞ് ശീവേലിക്ക് വിളിക്കുന്നതോടെ എഴുന്നള്ളത്തിന് തുടക്കമാകും. തിരുവോണം ആരാധന മുതലാണ് ശീവേലിക്ക് വിശേഷ വാദ്യങ്ങൾ ആരംഭിക്കുക.
ഭണ്ഡാരങ്ങൾ ശീവേലിക്ക് അകമ്പടിയായി ഉണ്ടാകും. രാത്രിയാണ് ഇളന്നീർവെപ്പ്. വ്യാഴാഴ്ചയാണ് ഇളന്നീരാട്ടം. രണ്ടാമത്തെ ആരാധനയായ അഷ്ടമി ആരാധനയും അന്ന് നടക്കും.

വളരെ പുതിയ വളരെ പഴയ