കുത്തുപറമ്പ് : നിർമലഗിരി കെഎസ്‌ടിപി റോഡിൽ ടെലിഫോൺ കേബിളിനായി എടുത്ത കുഴി അപകട ഭീഷണി ഉയർത്തുന്നു. റാണിജയ് ഹയർസെക്കൻഡറി സ്കൂളിന് സമീപത്തെ ബസ്സ്റ്റോപ്പിന് അരികിലാണ് കുഴിയുള്ളത്. അഞ്ചു മാസം മുമ്പ് കുഴിച്ച കുഴിയാണ്
നികത്താതെ കിടക്കുന്നത്. മഴ പെയ്താൽ കുഴിയും റോഡും തിരിച്ചറിയാൻ പ്രയാസമാണ്.
സ്കൂൾ തുറക്കുന്നതോടെ നിരവധി കുട്ടികളാണ് ഇവിടെയുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തുക. നാട്ടുകാർ താൽക്കാലികമായി മരക്കമ്പുകൾ കുത്തിവച്ചിട്ടുണ്ട്.