Zygo-Ad

മരം വീണ് വൈദ്യുത തൂണുകൾ തകർന്നു

മട്ടന്നൂർ: ഞായർ രാവിലെ പെയ്ത
ശക്തമായ മഴയിൽ കളറോഡിൽ മരം കടപുഴകി ലൈനിൽ വീണ് വൈദ്യുത തൂണുകൾ തകർന്നു. കളറോഡ് പഴയപാലം റോഡിലാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കൂറ്റൻമരം കടപുഴകി വൈദ്യുത ലൈനിൽ വീണത്. മരം വീണതിനെ തുടർന്ന് മൂന്ന് വൈദ്യുത തൂണുകൾ തകരുകയും രണ്ട് തൂണുകൾ ചെരിഞ്ഞ് വീഴുന്ന അവസ്ഥയിലുമായി. റോഡിന് കുറകെ വീണ മരം മട്ടന്നൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും കെഎ സ് ഇബിയും ചേർന്ന് മുറിച്ചുമാറ്റി. തൂണുകൾ തകർന്നതിനാൽ പരിസര പ്രദേശങ്ങളിൽ വൈദ്യുതിബന്ധം തടസ്സപ്പെട്ടു. കളറോഡ് പോളിടെക്നിക്ക്, സഫാവുഡ്, മുണ്ടയോട് ട്രാൻ ‌ഫോർമർ പരിധിയിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി.

വളരെ പുതിയ വളരെ പഴയ