Zygo-Ad

നഗര സൗന്ദര്യവത്കരണം: മാതൃകയായി മട്ടന്നൂര്‍

മട്ടന്നൂർ:നഗര സൗന്ദര്യവത്കരണത്തിന്‍റെ ഭാഗമായി സ്ഥാപിച്ച വെർട്ടിക്കല്‍ ഗാർഡനിലെ ചെടികള്‍ ഉണങ്ങി നശിച്ചതോടെ പകരം ചെടികള്‍ വച്ചുപിടിപ്പിച്ച്‌ ജെസിഐ പഴശിയും മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂള്‍ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സും മാതൃകയായി.

മട്ടന്നൂർ നഗരവും പരിസരവും സൗന്ദര്യവത്കരണത്തിന്‍റെ ഭാഗമായാണ് മട്ടന്നൂർ നഗരസഭയുടെ നേതൃത്വത്തില്‍ ബസ്‌സ്റ്റാൻഡിലും പരിസരങ്ങളിലും വെർട്ടിക്കല്‍ ഗാർഡൻ സ്ഥാപിച്ചത്.

ബസ് സ്റ്റാൻഡിന് മുൻ വശവും ഇരിട്ടി റോഡ് ജംഗ്ഷനിലുമാണ് വലിയ ഗാർഡൻ ഒരുക്കിയത്. കഠിനമായ വേനല്‍ ചൂട് കാരണം ചെടികള്‍ ഉണങ്ങി നശിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ജെസിഐ പഴശിയും മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂള്‍ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സും ചേർന്നു ഗാർഡനിലെ ഉണങ്ങിയ ചെടികള്‍ നീക്കം ചെയ്ത് പുതിയ ചെടികള്‍ നട്ടുപിടിപ്പിച്ചത്.

ഇന്നലെ രാവിലെ പ്രതികൂലമായ കാലാവസ്ഥ ആയിരുന്നിട്ടും 700 ഓളം ചെടികള്‍ നട്ടുപിടിപ്പിക്കാൻ സാധിച്ചതായി ജെസിഐ പഴശി ഭാരവാഹികള്‍ പറഞ്ഞു. ജെസിഐ പഴശി പ്രസിഡന്‍റ് ദിലീപ് കൊതേരി, രഞ്ജിത്ത് കുമാർ, വിശാഖ് കെ. നമ്ബൂതിരി, കെ.എൻ. നിസാമുദ്ദീൻ, കെ. ലിബിൻ ഗോപാല്‍, അമല്‍ മണി, പി. അഫ്സല്‍, മുഹമ്മദ് അഷ്കർ, ഷനില്‍ നമ്ബ്യാർ, ഷിറോസ് കരിയില്‍, എം. ഷാജി, പി.കെ. സായിനാഥ്, കീർത്തൻ ഫിറോസ്, ഇഷാൻ ദേവ് ഫിറോസ് എന്നിവർ പങ്കെടുത്തു

വളരെ പുതിയ വളരെ പഴയ