Zygo-Ad

പിണറായി പെരുമയിൽ താരമായി കുടുംബശ്രീ ഫുഡ് കോർട്ടിൽ അട്ടപ്പാടിയിലെ 'വനസുന്ദരി' ചിക്കൻ

പിണറായി പെരുമ മെഗാഷോ കാണാനെത്തുന്നവർക്ക് വേദിക്ക് സമീപം ഒരുക്കിയ ഫുഡ് കോർട്ടിൽ കയറിയാൽ കുടുംബശ്രീ ഫുഡ് കോർട്ടിലെ അട്ടപ്പാടിയിലെ ‘വനസുന്ദരി’ ചിക്കൻ കഴിക്കാം. ആദിവാസി ഊരിലെ കുടുംബശ്രീ അംഗങ്ങളാണ് ഇത് തയ്യാറാക്കുന്നത്. പച്ചക്കുരുമുളകും കാന്താരിയും കറിവേപ്പിലയും പുതിനയിലയും തേച്ചുപിടിപ്പിച്ച ചിക്കനിൽ അട്ടപ്പാടിക്കാരുടെ സ്വന്തം കോഴി ജീരകം കൂടി അരച്ചു ചേർത്ത് അൽപം പോലും എണ്ണചേർക്കാതെ ചുട്ടെടുക്കുന്ന വിഭവമാണിത്.

ലക്ഷ്മി സുരേഷ്, മഞ്ജു രങ്കാൻ വള്ളി, കൃഷ്ണന്കുട്ടി, മഞ്ജു, മരുതാൻ, ഗൊട്ടിയാർക്കണ്ടി എന്നീ കുടുംബശ്രീ പ്രവർത്തകരാണ് അട്ടപാടിയുടെ വിഭവങ്ങൾ പരിചയ ടുത്താൻ എത്തിയത്. പച്ച നിറത്തിൽ തീൻമേശയിലേക്ക് എത്തുന്ന വനസുന്ദരി അട്ടപ്പാടി അദിവാസി ഊരുകളിലെ തനത് വിഭവമാണ്. ഒരു പ്ലേറ്റിന് 120 രൂപയാണ് വില. റസ്റ്റോറന്റുകളിൽ ലഭ്യമല്ലാത്ത വനസുന്ദരിക്ക് തിരക്ക് ഏറുകയാണ്.

വളരെ പുതിയ വളരെ പഴയ