കൂത്തുപറമ്പ് : പാട്യം ഗ്രാമപഞ്ചായതിൻ്റെയും കൃഷിഭവൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും നടത്തി.പാട്യം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി പ്രദീപ്കുമാറിൻ്റെ അധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിനിജ എൻ വി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സുജാത ടി(വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, പാട്യം ഗ്രാമപഞ്ചായത്ത്), ശോഭ കോമത്ത് (ആരോഗ്യം – വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, പാട്യം ഗ്രാമപഞ്ചായത്ത്) മുഹമ്മദ് ഫായിസ് (ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ, പാട്യം ഗ്രാമപഞ്ചായത്ത്), എന്നിവർ ആശംസ പറഞ്ഞു.
തുടർന്ന് കർഷകർക്കായി SMAM പദ്ധതിയുടെ രജിസ്ട്രേഷൻ ക്യാമ്പ്, കാലാവസ്ഥ അടിസ്ഥിത വിള ഇൻഷുറൻസ് പദ്ധതിയുടെ രജിസ്ട്രേഷൻ ക്യാമ്പ് എന്നിവ സംഘടിപ്പിക്കുകയും കൃഷിവകുപ്പ് പദ്ധതികളെക്കുറിച്ചും ജനകീയാസൂത്രണം പദ്ധതികളെക്കുറിച്ചും വിശദീകരിക്കുകയും കർഷകരുടെ സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്തു.
കൂടാതെ ചെറുവാഞ്ചേരി അഗ്രോ സർവീസ് സെന്ററിൻറെ സഹകരണത്തോടെ പച്ചക്കറി തൈകൾ , ബയോ ഇൻപുട്ടുകൾ എന്നിവയുടെ വിൽപ്പനയും നടത്തി.ചടങ്ങിൽ കൃഷി ഓഫീസർ ജോർജ് ജെയിംസ് സ്വാഗതം പറഞ്ഞു. കൃഷി അസിസ്റ്റൻ്റ് കുമാരി യമുന എൻ ഡി നന്ദി പറഞ്ഞു.