കൂത്തുപറമ്പ് :ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് കൃഷി ഭവന്റെ സഹായത്തോടെയുള്ള മഴമറ പച്ചക്കറി കൃഷിക്ക് തുടക്കമായി. പൊലീസുദ്യോഗസ്ഥനായ കുന്നോൻ വിനോദിൻ്റെ നേതൃത്വത്തിലാണ് 100 സ്ക്വയർ മീറ്ററിൽ മഴ മറ പച്ചക്കറി കൃഷി ആരംഭിച്ചത്.
കയ്പ, പയർ, പൊട്ടിക്ക എന്നിവയാണ് ആദ്യഘട്ടത്തിൽ കൃഷി ചെയ്യുന്നത്. ഇതോടൊപ്പം വീടിനോട് ചേർന്ന് 25 സെൻ്റിൽ പച്ചമുളക്, ഇഞ്ചി, മഞ്ഞൾ എന്നിവയും വിനോദ് കൃഷി ചെയ്യുന്നു. തിരി നന സംവിധാനത്തിലൂടെയണ് ജൈവ കൃഷി. വിത്ത് നടീൽ പഞ്ചായത്ത് പ്രസിഡൻ്റ് വി ബാലൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സിജ രാജീവൻ അധ്യക്ഷയായി. കണ്ണൂർ കൃഷി ഡെപ്യൂട്ടി ഡയറക്ടർ തുളസി ചെങ്ങാട്ട്, സി ചന്ദ്രൻ, ഷീന വിനോദ്, രമ്യ, ലീഷ സന്തോഷ്, ഷിജിത, സലീം, എ സൗമ്യ മിനി ആച്ചിലാട്ട്, വി കെ ലിജ മോൾ, ശ്യാമിത എന്നിവർ സംസാരിച്ചു.