Zygo-Ad

മാങ്ങാട്ടിടം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു

കൂത്തുപറമ്പ് :മാങ്ങാട്ടിടം പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ എസ്എസ്എ ൽസി, പ്ലസ് ടു, എംബിബിഎസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. പഞ്ചായത്ത് ഹാളിൽ കെ കെ ശൈലജ എംഎൽഎ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് പി സി ഗംഗാധരൻ അധ്യക്ഷനായി. വൈസ് പ്രസിഡൻ്റ് കെ ശാന്തമ്മ, എസ് അനിൽ, വിജേഷ് മാറോളി, എം ഷീന, കെഷിവ്യ, സി കൃഷ്ണൻ, പി ലതീഷ് ബാബു എന്നിവർ സംസാരിച്ചു. എസ്എ സ്എൽസി പരീക്ഷയിൽ നൂറു ശതമാനം വിജയം കരസ്ഥമാക്കിയ ആയിത്തറ മമ്പറം ഗവ. ഹയർ സെക്കൻഡറി സ്കൂളിനും ഉപഹാരം നൽകി. മികച്ച വില്ലേജ് ഓഫീസർക്കുള്ള പുരസ്കാരം കരസ്ഥമാക്കിയ മാങ്ങാട്ടിടം വില്ലേജ് ഓഫീ സർ പി രാജീവനെ ചടങ്ങിൽ ആദരിച്ചു

വളരെ പുതിയ വളരെ പഴയ