കുത്തുപറമ്പ് : എസ്ഡിപിഐ കോട്ടയം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി,പ്ലസ് ടു, യൂ എസ് എസ് പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ബോധവൽക്കരണവും നടത്തി
കൂത്തുപറമ്പ് സിറ്റി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന അനുമോദന ചടങ്ങ് എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കെ ഇബ്രാഹിം കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്തു,അറിവ് A+നും അപ്പുറം എന്ന വിഷയത്തിൽ (Research Scholar Career Guide Skill Trainer ) ഷുഹൈബ് പി പി ക്ലാസ് നയിച്ചു
എസ്ഡിപിഐ കോട്ടയം പഞ്ചായത്ത് പ്രസിഡൻറ് കെ കെ തൗഫീഖിൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി ഷംസീർ, ജോ:സെക്രട്ടറി ഷമീർ പുറക്കളം വൈസ് പ്രസിഡൻ്റ് ജസ് വീർ,എസ് ഡി പി ഐ കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി മുഹമ്മദലി പുറക്കളം
ഓർഗനൈസിംഗ് സെക്രട്ടറി സഹീർ പുറക്കളം, ജോ:സെക്രട്ടറി കെ വി റഫീഖ് കൂത്തുപറമ്പ് പഞ്ചായത്ത് ട്രഷറർ നവാസ് കൂവപ്പാടി എന്നിവർ സംസാരിച്ചു