Zygo-Ad

കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വീണ്ടും വൻ മയക്കു മരുന്ന് വേട്ട

കൂട്ടുപുഴ : കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വീണ്ടും വൻ മയക്കു മരുന്ന് വേട്ട. കാറിൽ കടത്തിയ 32.5 ഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയിൽ. കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷെഫീഖ് പി കെ യും പാർട്ടിയും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ KL 13 AS 0415 മാരുതി ആൾട്ടോ കാറിൽ കടത്തി കൊണ്ടുവന്ന 32.5 ഗ്രാം മെത്താംഫിറ്റമിനുമായി മാട്ടൂൽ സ്വദേശി അഹമ്മദ് അലി പി.പി അറസ്സ്‌റ്റിൽ. മെത്താഫിറ്റമിൻ കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു

കഴിഞ്ഞദിവസം ജീവനക്കാരനെ ഇടിച്ചു തെറിപ്പിച്ചു പോയ കാറിൽ നിന്ന് 680ഗ്രാം എം ഡി എം എ കണ്ടെടുത്തു കേസ് ആക്കിയിരുന്നു.

ഒരുമാസത്തിനുള്ളിൽ 20 ഓളം മയക്കുമരുന്ന് കേസ് കണ്ടെടുത്തിട്ടുണ്ട്. പാർട്ടിയിൽ അസി: എക്സൈസ് ഇൻസ്പെക്ടർമാരായ അഷ്റഫ് മലപ്പട്ടം ഷാജി കെ കെ, പ്രിവന്റീവ് ഓഫീസർമാരായ ഷാജി അളോക്കൻ, മജീദ് കെ എ സിവിൽ എക്സൈസ് ഓഫീസർ കലേഷ് എം എന്നിവരും ഉണ്ടായിരുന്നു

വളരെ പുതിയ വളരെ പഴയ