Zygo-Ad

കൈതേരി പാലത്തിനടുത്ത് റോഡരികിൽ കണ്ടെത്തിയ സ്റ്റീൽ കണ്ടെയ്‌നർ പരിഭ്രാന്തി പരത്തി.

കൂത്തുപറമ്പ് : കൈതേരി പാലത്തിനടുത്ത് റോഡരികിൽ കണ്ടെത്തിയ സ്റ്റീൽ കണ്ടെയ്ന‌ർ പൊലീസിനെ കുഴക്കി. മൺ റോഡിലാണ് ബോംബാണെന്ന് തോന്നിക്കും വിധമുള്ള സ്റ്റീൽ കണ്ടെയ്ന‌ർ കണ്ടെത്തിയത്. ബോംബാണെന്ന സംശയത്തിൽ വീട്ടുകാർ കൂത്തുപറമ്പ് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് പരിശോധനയിലാണ് ജെല്ലിപ്പൊടി നിറച്ച സ്റ്റീൽ കണ്ടെയ്നറാണെന്ന് മനസ്സിലായത്. കബളിപ്പിക്കാൻ ആരോ ചെയ്തതാകാമെന്നാണ് കരുതുന്നത്.

വളരെ പുതിയ വളരെ പഴയ