മട്ടന്നൂർ:പഴശ്ശിയിൽ അഥിതി തൊഴിലാളി കൾ താമസിക്കുന്ന കെട്ടിടത്തിൽ കയറി മോഷണം നടത്തിയ യുവാവ് പിടിയിൽ. വടകര മേപ്പയിൽ സ്വദേശി പി പ്രവീണാ (29)ണ് പിടിയിലായത്. ചൊവ്വ പുലർച്ചെ ഒന്നോടെയാണ് സംഭവം. പഴശ്ശി റേഷൻകടയു ടെ രണ്ടാംനിലയിൽ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മുറിയിൽ കയറി ബാഗിൽ സൂക്ഷിച്ചിരുന്ന പണം മോഷ്‌ടിക്കുകയായിരുന്നു. ശബ്ദംകേട്ട് എഴുന്നേറ്റ തൊഴിലാളികളെ കണ്ടയുടൻ പണവുമായി ഇയാൾ കടന്നുകളയാൻ ശ്രമിച്ചെങ്കിലും തൊഴിലാളികൾ കൂട്ടംചേർന്ന് പിടികൂടി നാട്ടുകാരെ ഏൽപ്പിച്ചു. തുടർന്ന് മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. മോഷ്ടിച്ച പ്രവീൺ പണം കാലിലെ ഷോക്സിനുള്ളിൽ ഒളിപ്പിച്ചനിലയിൽ ആണ് കണ്ടെത്തിയത് . പ്രതി സഞ്ചരിച്ച പൾസർ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഷണമടക്കം നിരവധി ക്രിമിനൽ കേസുകളുള്ള പ്രവീൺ കാപ്പാ കേസ്’ പ്രതികൂടിയാണ്. മട്ടന്നൂർ കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡുചെയ്തു.