കൂത്തുപറമ്പ് :കൊച്ചി കപ്പൽ ശാല റിക്രിയേഷൻ ക്ലബ് നടത്തിയ നാടക മത്സരത്തിലാണ് ദിനേശൻ പാറമേൽ മികച്ച നടനുള്ള പുരസ്കാരം നേടിയത്.സുനിൽ ഞാറക്കൽ രചനയും സംവിധാനവും നിർവഹിച്ച “ഗ്രന്ഥശാല ക്ക് തീ പിടിക്കുമ്പോൾ ” എന്ന നാടകത്തിന് ഒന്നാം സമ്മാനം ലഭിച്ചു. ഇരട്ടി മധുരമായി മികച്ച നടനുള്ള പുരസ്കാരം ദിനേശൻ പാറമേലും നേടി.അവാർഡ് കപ്പൽ ശാലാ അധികാരികളിൽ നിന്നും ദിനേശൻ ഏറ്റ് വാങ്ങി.