മട്ടന്നൂർ:മട്ടന്നൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ സി.ജയചന്ദ്രനും പാർട്ടിയും നടത്തിയ പരിശോധനയിൽ കുയിലൂർ സ്വദേശി ആർ. വേണുഗോപാൽ എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശം നിന്നും രണ്ട് ലിറ്റർ ചാരായം പിടിച്ചെടുത്തു. എക്സൈസ് സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ പി.വി.സുലൈമാൻ, വി.എൻ സതീഷ്, സിവിൽ എക്സൈസ് ഓഫീസർ കെ.കെ. രാഗിൽ എന്നിവരും ഉണ്ടായിരുന്നു.