Zygo-Ad

പാട്യം പഞ്ചായത്തിൻ്റെ പരിസ്ഥിതി ദിനാഘോഷം മുതിയങ്ങ ശങ്കര വിലാസം യുപി സ്കൂളിൽ നടന്നു

പാട്യം : പഞ്ചായത്തിൻ്റെ പരിസ്ഥിതി ദിനാഘോഷം മുതിയങ്ങ ശങ്കര വിലാസം യുപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.വി.ഷിനിജ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻ്റ് കെ.പി.പ്രദീപൻ അധ്യക്ഷത വഹിച്ചു. കൃഷിഭവന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിക്കുന്നതിന് പച്ചക്കറി തൈകളുടെ വിതരണം ചടങ്ങിൽ നടന്നു. കൃഷി ഓഫിസർ ജോർജ് ജെയിംസ് പദ്ധതി വിശദീകരിച്ചു. വാർഡ് മെംബർ സി.പി.രജിത, പിടിഎ വൈസ് പ്രസിഡന്റ് ശ്രീലത, ശബരീനാഥ്, പ്രധാനാധ്യാപിക ആർ. ബീന, എം.പി.മുസ്തഫ എന്നിവർ പ്രസംഗിച്ചു.ശബരിനാഥ് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു

വളരെ പുതിയ വളരെ പഴയ