Zygo-Ad

ശങ്കരനല്ലൂർ അംഗനവാടിയിൽ പ്രവേശനോത്സവം നടത്തി

കൂത്തുപറമ്പ് : ശങ്കരനല്ലൂർ അംഗനവാടിയിൽ പ്രവേശനോത്സവം നടത്തി. അമ്മമാരുടെയും നാട്ടുകാരുടെയും നിറസാന്നിധ്യത്തിൽ നവാഗതരായ കുരുന്നുകൾക്ക് സ്വാഗതമേകി

അംഗൻവാടിയിൽ നടത്തിയ പ്രവേശനോത്സവം റെജു മാങ്ങാട്ടിടം ഉദ്ഘാടനം ചെയ്തു. തുഷാര അധ്യക്ഷയായി. എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ
അംഗൻ വാടിയിലെ പൂർവ്വ വിദ്യാർഥിനിയെ ഗംഗാധരൻ മാസ്റ്റർ അനുമോദിച്ചു.
അംഗൻവാടി ടീച്ചർ സുലോചന സ്വാഗതം പറഞ്ഞു. അമ്മമാരായ രഹിന, ലിംന തുടങ്ങിയവർ ആശംസകൾ അറിയിച്ചു. അംഗൻവാടിയിലെ നവാഗതരായ കുരുന്നുകൾക്ക് ഡിവൈഎഫ്ഐ രചന യൂണിറ്റ് ഏർപ്പെടുത്തിയ സമ്മാനങ്ങൾ വിതരണം ചെയ്തു. അംഗൻവാടി ഹെൽപ്പർ ചന്ദ്രി നന്ദി പറഞ്ഞു. തുടർന്ന് പായസവിതരണവും ഉണ്ടായി

വളരെ പുതിയ വളരെ പഴയ