Zygo-Ad

കൂത്തുപറമ്പ മണ്ഡലത്തിൽ ആർ ജെ ഡി വോട്ടുകൾ നഷ്ടപ്പെട്ടുവെന്ന് സി പി എമ്മിന് സംശയം

പാനൂർ:ലോക്സഭ തിരഞ്ഞെടുപ്പിൽ കൂത്തുപറമ്പ നിയോജക മണ്ഡലത്തിൽ മാത്രം ഷാഫി പറമ്പിലിന് 10000ലധികം വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായതിന്റെ ഞെട്ടലിലാണ് ഇപ്പോഴും സി പി എം നേതൃത്വം. പാർട്ടി കണക്ക് പ്രകാരം 3000 ഓളം വോട്ടിന്റെ നേരിയ ഭൂരിപക്ഷം കൂത്തുപറമ്പ മണ്ഡലത്തിൽ ശൈലജ ടീച്ചർക്ക് ഉണ്ടാവും എന്നായിരുന്നു സി പി എം വിലയിരുത്തൽ.
കെ പി മോഹനൻ എം എൽ എ നേതൃത്വം നൽകുന്ന ആർ ജെ ഡി യുടെ അടക്കം വോട്ടുകൾ കൂട്ടത്തോടെ യു ഡി എഫിന് പോയതായാണ് സി പി എം സംശയിക്കുന്നത്.
ജനത ദൾ കേന്ദ്രങ്ങളായ പുത്തൂർ, പൊയ്ലൂർ, നിള്ളങ്ങൾ മേഖലകളിലൊക്കെ വലിയ മുന്നേറ്റമാണ് യൂഡി എഫ് ഉണ്ടാക്കിയത്.

ഒരു പരിഗണനയും കിട്ടാതെ എൽ ഡി എഫിൽ ഇങ്ങനെ തുടരുന്നതിൽ ആർജെഡി അണികൾ ഒന്നടങ്കം ആസ്വസ്ഥരാണ്. ഒരു കാലത്ത് ദളിന്റെ ഉരുക്കു കോട്ടയായ കുന്നോത്തുപറമ്പ പഞ്ചായത്തിൽ ഇപ്പോൾ   ആർജെഡിക്ക്‌ ആകെ ഒരു മെമ്പർ മാത്രമാണ് ഉള്ളത്.
പ്രസിഡന്റും, വൈസ് പ്രസിഡന്റ്റുമെല്ലാം സി പി എമ്മാണ്. പതിറ്റാണ്ടുകളായി ദൾ കൈവശം വെച്ചിരുന്ന കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൻ സ്ഥാനം പോലും സി പി എം കയ്യടക്കിയിട്ടുണ്ട്. മാത്രവുമല്ല, പുത്തൂരിലെ എൻ കെ അനിൽകുമാർ അടക്കം ദളിന്റെ പല നേതാക്കളും ഇതിനകം സി പി എമ്മിൽ ചേർന്നിട്ടുണ്ട്.
നിസ്സാര വിഷയങ്ങൾ പർവതീകരിച് ആർ ജെ ഡി അണികളെ സി പി എം അടർത്തി എടുക്കുന്നതയാണ് ഒരു സംഘം ആർ ജെ ഡി ക്കാർ ആരോപിക്കുന്നത്. ഇതിനോടൊക്കെ അമർഷമുള്ള ആർ ജെ ഡി ക്കാർ കൂട്ടത്തോടെ യുഡിഎഫ് ന് വോട്ട് ചെയ്തതായാണ് ലഭ്യമാവുന്ന വിവരം. ഷാഫി പറമ്പിലിന് കുന്നോത്ത്പറമ്പ പഞ്ചായത്തിൽ നിന്ന് മാത്രം 4600 ഓളം വോട്ടിന്റെ ലീഡ് കിട്ടിയിട്ടുണ്ട്.
കൂത്തുപറമ്പ മണ്ഡലത്തിലെ ഏറ്റവും മികച്ച പഞ്ചായത്ത്‌തല ഭൂരിപക്ഷമാണ് ഇത്. ആർ ജെ ഡി സ്വാധീന മേഖലയിൽ നിന്നടക്കം വോട്ടുകൾ ലഭിച്ചതയാണ് യു ഡി എഫിന്റെയും വിലയിരുത്തൽ.

ഏതായാലും വരും ദിവസങ്ങളിൽ നടക്കുന്ന എൽഡി എഫ് തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങളിൽ ഇക്കാര്യങ്ങളൊക്കെയും ചർച്ചയാവുമെന്ന് ഉറപ്പാണ്

വളരെ പുതിയ വളരെ പഴയ