കൂത്തുപറമ്പ് :- കേന്ദ്ര ഗവർമെന്റ് പെൻഷൻകാരുടെ സംഘടനയായ സി.ജി.പി. എ -- കേരള യുടെ കൂത്തുപറമ്പ് ബ്രാഞ്ച് യോഗം സീനിയർ സിറ്റിസൺസ് ഫോറം ഹാളിൽ ചേർന്നു. പ്രസിഡന്റ് പി. കുമാരൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സി വിശ്വനാഥൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ കാരായി ഗോപാലൻ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.
വൈസ് പ്രസിഡണ്ട് കെ കരുണാകരൻ നായർ, വി. കരുണൻ, എ ദാസൻ, കെ വി ഗോപി കൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
റെയിൽവേ നിർത്തലാക്കിയ വയോജനങ്ങളുടെ ടിക്കറ്റ് കൺസഷൻ പുനസ്ഥാപിക്കുക, കോവിഡ് കാലത്ത് മരവിപ്പിച്ച 36 ഗഡു ക്ഷാമബത്ത തിരിച്ചു നൽകുക, ഫിക്സഡ് മെഡിക്കൽ അലവൻസ് 3000 രൂപയായി വർധിപ്പിക്കുക, എട്ടാം ശമ്പള കമ്മീഷനെ എത്രയും വേഗം നിയമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യോഗം പ്രമേയം പാസാക്കി.
സെക്രട്ടറി സി വിശ്വനാഥൻ സ്വാഗതവും, ജോയിന്റ് സെക്രട്ടറി കെ വി ശശീന്ദ്രൻ നന്ദിയും പറഞ്ഞു.