Zygo-Ad

കണ്ണവം ഹിദായ അഖില കേരള മദ്ഹ് ഗാന മത്സരത്തിനും മീലാദ് ഫെസ്റ്റിനും ഈ മാസം 12 ന് തുടക്കമാവും.


കണ്ണവം :വിദ്യാഭ്യാസ ജീവ കാരുണ്യ മേഖലയിൽ വേറിട്ട പ്രവർത്തനങ്ങൾ നടത്തുന്ന കണ്ണവം ഹിദായ സംഘടിപ്പിക്കുന്ന അഖില കേരള മദ്ഹ് ഗാന മത്സരത്തിനും മീം മീലാദ് ഫെസ്റ്റിനും സപ്തംബർ 12 വെള്ളിയാഴ്ച നാല് മണിക്ക് സയ്യിദ് ഇബ്രാഹിം കോയക്കുട്ടി ശിഹാബ് തങ്ങൾ പതാക ഉയർത്തുന്നതോടെ തുടക്കമാവും ,ചരിത്ര പ്രസിദ്ധമായ കണ്ണവം വെളുമ്പത്ത്മഖാം സിയാറത്തിന്,ഹിദായ ജനറൽ മാനേജർ  സാദിഖ് അദനി നേതൃത്വം നൽകും,തിരുനബി (സ) ജീവിതവും ദർശനവും എന്ന പ്രമേയത്തിൽ കുറത്തു സ്വിദാത്ത് നഗറിലാണ് പരിപാടികൾ നടക്കുക,വൈകിട്ട് 7 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം ഇബ്രാഹിം ഹാജി കോളയാട്ടിൻ്റെ അദ്ധ്യക്ഷതയിൽ എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് അബ്ദു റഷീദ് സഖാഫി മെരുവമ്പായി ഉദ്ഘാടനം ചെയ്യും.രാത്രി നടക്കുന്ന മദ്ഹ് റസൂൽ പ്രഭാഷണം ഹിദായ ട്രഷറർ ഉമർ ഹാജി ചിറ്റാരിപ്പറമ്പിൻ്റെ അദ്ധ്യക്ഷതയിൽ മശ്ഹൂദ് സഖാഫി ഗൂഡല്ലൂർ ഉദ്ഘാടനം ചെയ്യും,13 ശനിയാഴ്ച 3 മണിക്ക് നടക്കുന്ന അഖില കേരള മദ്ഹ്ഗാന മത്സരം വാർഡ് മെമ്പർ എം വി ശിബുവിൻ്റെ അദ്ധ്യക്ഷതയിൽ ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി , ബാലൻ ഉദ്ഘാനം ചെയ്യും,മത്സര വിജയികൾക്കുള്ള മെമൻ്റോ വിതരണം കോളയാട് ഗ്രാമ പഞ്ചായത്ത് മെമ്പർഎം വി ശിബു നിർവ്വഹിക്കും,രാത്രി നടക്കുന്ന ദഅവാ വിദ്യാർത്ഥികളുടെ മീലാദ് ഫെസ്റ്റ് ഇബ്രാഹിം മാസ്റ്റർ കണ്ണവത്തിൻ്റെ അദ്ധ്യക്ഷതയിൽ റൈഞ്ച് പ്രസിഡൻ്റ് യുസുഫ് സഖാഫി പെരിയാരം ഉദ്ലാടനം ചെയ്യും.14 ഞായർ വൈകിട്ട് 4 മണിക്ക് വെക്കേഷൻ തിബ്യാൻ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ നടക്കും രാത്രി സമാപന ദുആ മജ്ലിസ് ഷൗക്കത്ത് ബാഖവി നീലഗിരിയുടെ അദ്ധ്യക്ഷതയിൽ ഹിദായ പ്രസിഡണ്ട്സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകും.നാസർ സഖാഫി,അബ്ദുൽ കാദർ ചാലക്കര,ഫൈളു റഹ് മാൻ ഇർഫാനി ,ജലീൽ സഖാഫി ,എൻ മുഹമ്മദ്,എം പി അബൂബകർ ഹാജി,എസ് എം കെ ശംസീർ,ഹാരിസ് പി.സി ,റഫീക്ക് ബി.കെ,നസിർ പി സി,മജീദ്,  തുടങ്ങിയവർ പ്രസംഗിക്കും 

വളരെ പുതിയ വളരെ പഴയ