കൂത്തുപറമ്പ്:സിപിഐഎം ജനറ
ൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ദേഹ വിയോഗത്തിൽ അനുശോചിച്ച് കൂത്തുപറമ്പ് ടൗണിൽ മൗനജാഥയും സർവ്വകക്ഷി അനുശോചന യോഗവും നടന്നു.പാലത്തുംങ്കരയിൽനിന്നും ആരംഭിച്ച മൗനജാഥ ടൗൺസ്ക്വയറിൽ സമാപിച്ചു.സിപിഐഎം സംസ്ഥാനകമ്മിറ്റി അംഗം വത്സൻപനോളി അധ്യക്ഷനായി. എൻ കെ ശ്രീനിവാസൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. എം സുരേന്ദ്രൻ, എ പ്രദീപൻ,പി കെ സതീശൻ,ആബൂട്ടി ശിവപുരം, എൻ ധനഞ്ജയൻ , സി കെ സുരേഷ്, മുസ്തഫ ഹാജി,എഒ അഹമ്മദ് കുട്ടി, ശ്രീനിവാസൻ മാറോളി ,അഷറഫ് ചെമ്പിലായി തുടങ്ങിയവർ സംസാരിച്ചു. സിപിഐ എംഏറിയ സെക്രട്ടറി ടി ബാലൻസ്വാഗതം പറഞ്ഞു.എം സുകുമാരൻ, സി വിജയൻ ,കെ ലീല , കെ കുഞ്ഞനന്തൻ,സി പവിത്രൻ ,കെ പി പ്രദീപൻ തുടങ്ങിയവർ മൗനജാഥക്ക് നേതൃത്വംനൽകി.