Zygo-Ad

അശരണരായ അമ്മമാരെ ചേർത്തുപിടിച്ച് അവർക്കായി സ്നേഹ സദ്യ ഒരുക്കി രാഷ്ട്രീയ യുവജനതാദൾ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി

 


കൂത്തുപറമ്പ്: അശരണരായ അമ്മമാരെ ചേർത്തുപിടിച്ച് അവർക്കായി സ്നേഹ സദ്യ ഒരുക്കി  രാഷ്ട്രീയ യുവജനതാദൾ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ ഓണാഘോഷം.  

തൊക്കിലങ്ങാടി പാലാപ്പറമ്പിലെ സ്നേഹനികേതൻ വൃദ്ധസദനത്തിലാണ് യുവജനതാദൾ പ്രവർത്തകർ ഓണസദ്യയൊരുക്കിയത്. കെ.പി.മോഹനൻ എംഎൽഎ സ്നേഹക്കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.  ആർവൈജെഡി മണ്ഡലം പ്രസിഡൻ്റ് എം.കെ.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ.സിനി, ജില്ലാ സെക്രട്ടറി വി.പി.യദു കൃഷ്ണ, മണ്ഡലം സെക്രട്ടറി വി.പി.ആഷിൻ, നിമീഷ് കോറോത്ത്, ആർജെഡി സംസ്ഥാന ജന. സെക്രട്ടറി പി.കെ.പ്രവീൺ, ജില്ലാ സെക്രട്ടറി എൻ. ധനഞ്ജയൻ, മദർ വിക്ടോറിയ, സിസ്റ്റർ ആൽഫിൻ, കെ.കുമാരൻ, പി.ചന്ദ്രൻ, കൂത്തുപറമ്പ് നഗരസഭാംഗം ടി.ഗിരിജ എന്നിവർ പ്രസംഗിച്ചു. ഷിജിന പ്രമോദ്,   വി.പി.സുനിത, ടി.ദിപീഷ്,എൻ.കെ.റിജീഷ്, അശ്വതി പൊയിലൂർ, എൻ.കെ.ജിതീഷ്,ദീപ്ന എന്നിവർ നേതൃത്വം നൽകി.



വളരെ പുതിയ വളരെ പഴയ