Zygo-Ad

ലയൺസ് ക്ലബ്ബ് ജനസമ്പർക്ക ജനസേവന പദ്ധതി

 


ഇരിട്ടി: ലയൺസ് ക്ലബ്ബ് ജനസമ്പർക്ക ജനസേവന പദ്ധതികൾ ഡിസ്ട്രിക്ട് ഗവർണർ കെ.വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. പ്രസിഡൻ്റ് റെജി തോമസ് അധ്യക്ഷത വഹിച്ചു. മുൻ ഡിസ്ട്രിക് ഗവർണർ ഡെന്നിസ് തോമസ്, പി.ഗംഗാധരൻ, ചാക്കോ സി. ജോസഫ്, കെ.ടി.അനൂപ്, കെ. സുരേഷ് ബാബു, ഡോ.ജി. ശിവരാമകൃഷ്ണൻ, കെ.ജെ. ജോസ്, ടി.ഡി. ജോസ്, ഒ.വിജേഷ്, സുരേഷ് മിലൻ, വി.പി. സതീശൻ, ശ്രീജ മനോജ്, ജോസഫ് സ്‌കറിയ, ജോളി അഗസ്റ്റിൻ, ശ്രീജ അനൂപ്, എ.എം. ബിജോയ് എന്നിവർ പ്രസംഗിച്ചു. ആഗോള ജീവകാരുണ്യ കൈത്താങ്ങ് പദ്ധതി പ്രകാരം കീഴൂർ ബിആർസി വിദ്യാർഥികൾക്കും രോഗാവസ്ഥയിൽ കഴിയുന്നവർക്കും ധനസഹായം നൽകി. മികച്ച എൻഎസ്എസ് വളണ്ടിയർമാർക്കുള്ള അവാർഡ് നേടിയ പി.എസ്. സായന്ത്, ഇസബെൽ എന്നിവരെയും സംസ്ഥാനത്തെ മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസറായി തിരഞ്ഞെടുത്ത ഇ.പി.അനീഷ് കുമാറിനെയും മികച്ച ഓർഗാനിക് കർഷകൻ ബേബി തോമസ് കാശാങ്കാട്ടിലിനെയും ആദരിച്ചു.

വളരെ പുതിയ വളരെ പഴയ