Zygo-Ad

പൂക്കോട് മഹാത്മ ഗാന്ധി സ്മാരക ഗ്രന്ഥാലയം മഹാത്മജിയും ആധുനിക ഇന്ത്യയും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.


 കൂത്തുപറമ്പ് : ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി പൂക്കോട് മഹാത്മ ഗാന്ധി സ്മാരക ഗ്രന്ഥാലയം മഹാത്മജിയും ആധുനിക ഇന്ത്യയും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സാംസ്കാരിക പ്രഭാഷകൻ സന്തോഷ് ഇല്ലോളിൽ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് ഇ.കെ. ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. എൻ. ധനഞ്ജയൻ, രമേശൻ വടവതി, കെ.എം. വത്സലൻ, കെ.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.  ഗുരു നിത്യചൈതന്യ യതി ജ്ഞാന പ്രതിഭാ പുരസ്കാരം നേടിയ പ്രഭാഷകൻ സന്തോഷ് ഇല്ലോളിനെ മാധ്യമ പ്രവർത്തകൻ എൻ. ധനഞ്ജയൻ പൊന്നാട അണിയിച്ച് ആദരിച്ചു. മഹാത്മ മ്യൂസിസ് ട്രൂപ്പിന്റെ സംഗീത പരിപാടിയും നടന്നു. 

രാവിലെ പൊതുശുചീകരണവും പതാക വന്ദനവും നടത്തി. 6ന് വൈകിട്ട് 3ന് സാഹിത്യോത്സവം അരങ്ങേറും.

വളരെ പുതിയ വളരെ പഴയ